എല്ലാം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.
പണ്ട്,
പണ്ട്,
നടക്കുമ്പോള്‍,
കൈകള്‍ വീശി,
കാലുകള്‍ നീട്ടിവച്ച്.
മുഖമുയര്‍ത്തി,
ചുറ്റുപാടും നോക്കി
മെല്ലെ നടക്കുവാനായിരുന്നു ഇഷ്ടം.
വസ്ത്രമിടുമ്പോള്‍,
സായിപ്പന്മാരുടെ ഓര്‍മ്മ പുതുക്കി
തലയില്‍ തൊപ്പിയും
കാലില്‍ ഷൂവും
നീണ്ട ഗൌണും ഭംഗിയായി ധരിച്ച്.......
ഉറങ്ങുമ്പോള്‍
നേരെ കിടന്ന്,
ഒന്നും ചിന്തിക്കാതെ,
നാളെയെക്കുറിച്ച് വേവലാതിപ്പെടാതെ,
തികച്ചും ശാന്തമായി......
ഇന്ന് ,
എല്ലാം ഒരോര്‍മ്മയായി മാറിയിരിക്കുന്നു,
നെഞ്ചില്‍ കൊത്തിവെച്ച ചില ഓര്‍മ്മകള്‍.
ശീലമെല്ലാം പാടേ മാറിയിരിക്കുന്നു.
നടക്കുമ്പോള്‍,
കൈകള്‍ മാറോടണച്ച്,
കാലുകള്‍ ചേര്‍ത്തുവച്ച്,
മുഖം താഴ്ത്തി,
എങ്ങും നോക്കാതെ,
ഒന്നും കാണാതെ,
മെല്ലെ.
സാരിത്തലപ്പില്‍ മുഖവും, ഒപ്പം,
മനസ്സും മറച്ച്,
മണ്ണിനെ തൊട്ട്,
കണ്ണില്‍ അടരാറായ
കണ്ണീരുമായി.....
ഉറങ്ങുമ്പോള്‍,
ഇടതുവശം ചരിഞ്ഞ്,
ഭര്‍ത്താവിന്റെ നെഞ്ചില്‍ തലചായ്ച്ച്,
തള്ളക്കോഴിയുടെ ചിറകിനടിയിലെ
കുഞ്ഞിക്കോഴിയെപ്പോലെ,
നാളെയെ ഓര്‍ത്ത്,
പേടിച്ച്........
അമ്പിളി പി കെ 11 സി
kavitha nannayittundu. ambilikku abhinandhanangal. ( settingsil entho prasnamundu. malayalam copy & paste nadakkunnilla)
മറുപടിഇല്ലാതാക്കൂnalla kazhcha . ഇന്നത്തെ അനുഭുതികളില്‍ മയങ്ങാതെ enna vari venamennilla - seakey.
മറുപടിഇല്ലാതാക്കൂനന്ദി. നിര്‍ദ്ദേശം ഉചിതമാണെന്നു തോന്നുന്നു.
മറുപടിഇല്ലാതാക്കൂ