2012, ജൂൺ 21, വ്യാഴാഴ്‌ച

വായനാ ദിനാചരണം

വായനാദിനത്തിന്‍റെ   ഭാഗമായി സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കമ്പല്ലൂര്‍ സി ആര്‍ സി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വായനാദിനാചരണം സംഘടിപ്പിച്ചു. സി ആര്‍ സി പ്രസിഡണ്ട്   ജെയിംസ് കെ സിയുടെ അദ്ധ്യക്ഷതയില്‍ വാര്‍ഡു മെമ്പര്‍ ശ്രീ കെ വി സന്തോഷ്‌ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വായനാനുഭവ രചനാ മത്സര വിജയികള്‍ക്ക് വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ടി വി സുലോചന സമ്മാനദാനം നിര്‍വ്വഹിച്ചു. സി ആര്‍ സി സെക്രട്ടറി ശ്രീ  പി  കെ  മോഹനന്‍ സ്റ്റുഡന്‍ സ്    കോര്‍ണര്‍ വിഭാഗത്തിലേക്കുള്ള ആദ്യ അംഗത്വ വിതരണം ശ്രീലേഖ എം നായര്‍ക്കു നല്‍കി നിര്‍വ്വഹിച്ചു. ഹെഡമാസ്റ്റര്‍  ശ്രീ ടി എ സൂഫി  മാസ്റ്റര്‍ , പി പദ്മനാഭന്‍  മാസ്റ്റര്‍ , കെ പി ബൈജു, പ്രിന്‍സി ജോര്‍ജ്ജ്, അമൃത കെ പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. റീഷ സി സി സ്വാഗതവും രാഹുല്‍ ടി ആര്‍ നന്ദിയും പറഞ്ഞു. 
സ്വാഗതപ്രസംഗം കുമാരി റീഷ സി സി 
ഉദ്ഘാടനം ശ്രീ  സന്തോഷ്‌ കെ വി 
ശ്രീമതി ടി വി സുലോചന 
ശ്രീ പി കെ മോഹനന്‍ 
ശ്രീ സൂഫി മാസ്റര്‍ 

പി പദ്മനാഭന്‍ 

കെ പി ബൈജു 

പ്രിന്‍സി ജോര്‍ജ്ജ് 

നന്ദി പ്രകാശനം രാഹുല്‍ ടി ആര്‍ 

സദസ്സ് 

2012, ജൂൺ 13, ബുധനാഴ്‌ച

സാഹിത്യ വേദിയുടെ ഉദ്ഘാടനവും ഉന്നതവിജയികള്‍ക്ക് അനുമോദനവും 
സാഹിത്യ വേദിയുടെ  2012-13 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും കഴിഞ്ഞ വര്‍ഷം മലയാളത്തിനു മുഴുവന്‍ മാര്‍ക്കും നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും ജൂണ്‍ എട്ടിന് നടന്നു. മൌക്കോടി ഗവ എല്‍ പി സ്കൂള് പ്രധാന അദ്ധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യ വേദിയുടെ പ്രസിഡാന്റ്റ് രാഹുല്‍ ടി ആര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റീഷ സി സി സ്വാഗതം ആശംസിച്ചു. അഗസ്റ്റ്യന്‍ ജോസഫ് മാസ്റ്റര്‍ , രാധാകൃഷ്ണന്‍ മാസ്റ്റര്‍, ലതബായി ടീച്ചര്‍, ബൈജു കെ പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രിയേഷ് പി നന്ദി പറഞ്ഞു. പരിപാടിയില്‍ പ്രിന്‍സി സ്വന്തം കവിത അവതരിപ്പിച്ചു. മലയാളത്തിനു മുഴുവന്‍ മാര്‍ക്കും നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ സമ്മാനിച്ചു.
                                                           ഈശ്വര പ്രാര്‍ത്ഥന 
                   സ്വാഗതപ്രസംഗം  റീഷ സി സി ( സെക്രട്ടറി, സാഹിത്യവേദി)
  അദ്ധ്യക്ഷപ്രസംഗം രാഹുല്‍ ടി ആര്‍ (പ്രസിഡന്റ്റ് സാഹിത്യവേദി)
  ഉദ്ഘാടനം കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ 
  ഉപഹാര സമര്‍പ്പണം 
ആശംസാ പ്രസംഗം അഗസ്റ്റ്യന്‍ ജോസഫ് മാസ്റ്റര്‍ (പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് )
ആശംസാ പ്രസംഗം രാധാകൃഷ്ണന്‍ മാസ്റ്റര്‍ 
 (എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍)
ആശംസാ പ്രസംഗം ലതാബായി ടീച്ചര്‍ 
ആശംസാ പ്രസംഗം ബൈജു കെ പി 
പ്രിന്‍സി ജോര്‍ജ്ജ് സ്വന്തം കവിത ചൊല്ലുന്നു 
2010-2012 അദ്ധ്യയന വര്‍ഷത്തില്‍ മലയാളത്തിനു 200/200 മാര്‍ക്കും നേടിയ കുട്ടികള്‍ (പിന്നിലെ രണ്ടു നിര, പതിനഞ്ചു പേര്‍)
സദസ്സ് 
 മറുപടി പ്രസംഗം നീതുമോള്‍ സി ജെ 
(+2 ബാച്ച് 2010-2012)   
നന്ദി പ്രകാശനം പ്രിയേഷ് പി പി (ജോയിന്ട് സെക്രട്ടറി, സാഹിത്യവേദി)2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

എന്റെ ആത്മാവുറങ്ങുന്ന വഴികള്‍ (ജന്യ)


എന്റെ ആത്മാവുറങ്ങുന്ന വഴികള്‍  നിങ്ങള്‍,
എന്റെ ചേതന പോല്‍ ഹൃദ്യമാം
പകല്‍ ചിത്രം നിങ്ങള്‍,
പാതിരാവില്‍ വിരിയുന്ന പ്രതീക്ഷയുടെ
പകല്‍ ചിത്രം,
ഞാനറിയാതെ എന്നെ വരിയുന്ന,
എന്റെ പാതയില്‍ വെളിച്ചം വിതറുന്ന
തെരുവുവിളക്കുകള്‍ നിങ്ങള്‍.
എന്റെ നിദ്രയിലെ സഹപാഠികള്‍ നിങ്ങള്‍,
ആരുടെയോ കരം കവര്‍ന്ന മൃദുല മോഹങ്ങള്‍ നിങ്ങള്‍.
എന്റെ വഴിയിലെ ആത്മാവു നിങ്ങള്‍,
എന്റെ ആത്മാവു നീങ്ങുന്ന വഴിയും നിങ്ങള്‍.
എന്നെ ഞാനാക്കിയ,
എന്റെ മോഹങ്ങള്‍ പുഷ്പിതമാക്കിയ,
എന്റെ പ്രിയ സഹചാരികള്‍ നിങ്ങള്‍.
ശൂന്യമാം ഇടനാഴികളില്‍ പോലും എന്നെ നയിക്കുന്നു നിങ്ങള്‍,
ഞാനെന്ന ചിത്രത്തെ ജീവിതത്തിന്റെ ക്യാന്‍വാസി-
ലടയാളപ്പെടുത്തിയ പ്രിയ കൂട്ടുകാരെ,
എന്റെ പ്രിയ സ്വപ്നങ്ങളെ...... നിങ്ങളാണേ-
ന്നിലെ ഇരുളും വെളിച്ചവും, നിങ്ങളാണെന്നിലെ 
ചേതന പോലും.
നിങ്ങളില്ലാതെ ഇല്ലിനി ജന്മം
ഞാനെന്ന സത്യംപോലും ഇല്ലാതെയാകുന്നു.
എന്നിലെ ആത്മാവുപോലും നിശ്ചലമാകുന്നു!
                                    ജന്യ പി വി (12 ബി)   

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ദൈവത്തിന്റെ വിലാസം (ഇന്ദുജ)സഹ്യപര്‍വ്വതത്തില്‍ തല -
ചായിച്ചുറങ്ങുന്ന ശംഖേ
ഞാന്‍ നിന്നെ കേരളം 
എന്നു വിളിച്ചോട്ടേ.
എന്റെ നാടേ, എന്റെ വീടേ
മമ സോദരങ്ങള്‍ വസിക്കുന്ന നാടേ. 
ഗോകര്‍ണ്ണേശപ്പനും കന്യാകുമാരിയും 
കാത്തു സംരക്ഷിക്കും നാടേ. 
അറബിക്കടലിന്റെ ഭാവഭേദങ്ങള്‍ 
നോക്കി രസിക്കുന്ന നാടേ. 
ഇരേഴു പതിനാലു ലോകങ്ങളുള്ള
മലയാളത്തിന്‍ സ്വന്തം നാടേ. 
 എന്റെ നാടേ, എന്റെ വീടേ
മമ സോദരങ്ങള്‍ വസിക്കുന്ന വീടേ.
കേരദേശത്തിന്‍ സ്വന്തമായ്
ചൊല്ലിയാടും കഥകളിയാട്ടവും
ലാസ്യസൌന്ദര്യത്തികവേറും
മോഹിനിയാട്ടതിന്‍ ജന്മനാടെ.
എന്റെ നാടേ, എന്റെ വീടേ,
മമ ദൈവത്തിന്ടെ സ്വന്തം നാടേ.
ഹരിതപ്രഭയില്‍ നിറഞ്ഞുനില്‍ക്കും
കാനന ഭുമി നിറഞ്ഞ നാടെ.
കായലും പുഴകളും കാട്ടരുവികളും
പാടിയോഴുകി രസിക്കും നാടേ.
തുഞ്ചന്റെ കുഞ്ചന്റെ ഓര്‍മ്മകള്‍ ചൂഴും 
കവിതകള്‍ പാട്ടും നിറഞ്ഞ നാടേ .
    
                          ഇന്ദുജ സന്തോഷ്‌ (11 എ)

2010, ഫെബ്രുവരി 3, ബുധനാഴ്‌ച

നിക്കിന്റെ കഥ തന്ന പാഠം (അനുഗ്രഹ)

                നിക്ക് ഒരു വികലാംഗനാണ്. കൈകളില്ലാത്ത, കാലുകളുടെ സ്ഥാനത്ത് ചെറിയ ഒരവയവം മാത്രമുള്ള ഒരു ചെറിയ മനുഷ്യന്‍. ശരീരം ചെറുതാണെങ്കിലും മനസ്സ് വളരെ വിശാലമാണ്.


തന്‍റെ വൈകല്യങ്ങളെ മറന്ന് മറ്റുള്ളവര്‍ക്ക് വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നത് കണ്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ അത്ഭുതമല്ല, കുറ്റബോധമാണ് തോന്നിയത്. അദ്ദേഹം അവിടെ ഒരു പ്രാസംഗികനായി നില്‍ക്കണമെങ്കില്‍ അതിനുപിന്നില്‍ കഷ്ടപ്പാടുകളും ത്യാഗമാനോഭാവവും കുറച്ചോന്നുമായിരിക്കില്ല. അതില്‍ ഒരംശമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കേരള ജനത എന്നേ ഉയര്‍ന്നനിലയില്‍ എത്തുമായിരുന്നു.

                 സ്വന്തം വൈകല്യങ്ങളില്‍ ദുഖിക്കാതെ , അവയുടെ കയങ്ങളില്‍ ഒളിച്ചിരിക്കാതെ, അവയെ അതിജീവിക്കാന്‍ നിക്ക് കാണിച്ച മനസ്സ്, അതാണ്‌ എനിക്ക് ഇഷ്ടപ്പെട്ടത്.


               ഇവിടെ നിക്ക് ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ മനുഷ്യനെപ്പോലെ ദുരിതങ്ങള്‍ അനുഭവിക്കുന്ന എത്രയോ പേര്‍ നമ്മുടെ കൊച്ചുകേരളത്തില്‍ ഉണ്ട്. നിക്കിന്റെ വിജയം അവര്‍ക്കും ഒരു പ്രചോദനം ആകട്ടെ. വീഴുന്നതല്ല പരാജയം, വീണിടത്തുനിന്നു എഴുന്നേല്‍ക്കാതിരിക്കുന്നതാണ്.

              നിക്കിന്റെ ജീവിതകഥ വിവരിക്കുന്ന സി ഡിയില്‍ എനിക്കിഷ്ടപ്പെട്ട ഒരു രംഗം നിക്ക് പ്രസംഗിക്കുന്നതാണ്. എന്നെ ഒട്ടേറെ ആകര്‍ഷിച്ചതും ആ രംഗം തന്നെ.

                   പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ നിക്കിന് കഴിഞ്ഞു. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ, തന്നാല്‍ കഴിയുന്നത്‌ ചെയ്യണമെന്ന് എനിക്ക് നിക്കിന്റെ കഥയിലൂടെ മനസ്സിലായി.

                     ദൈവം സഹായിച്ച് എന്റെ കൂട്ടുകാര്‍ക്ക് വൈകല്യങ്ങള്‍ ഒന്നുമില്ല. അപ്പോള്‍ നിക്കിനെ പോലെയല്ല, നിക്കിനെക്കാളധികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിച്ചും മറ്റുള്ളവര്‍ക്ക് ഒരു കരുതലായും നന്നായി പഠിച്ചും നമുക്ക് മുന്നേറാം.അതിനായി എല്ലാവരെയും ദൈവം സഹായിക്കട്ടെ.

                                   അനുഗ്രഹ സാലസ് 9 ബി

2010, ജനുവരി 31, ഞായറാഴ്‌ച

റോഡു സുരക്ഷ അനിവാര്യം (ആനന്ദ്)

           CSp-¡n-bnse tX¡-Sn, s]cp-a-®v, Ccn-«n, ae-¸pdw C§s\ \ofp¶p kao-]-Im-e¯v tdmU-]-IS-§Ä \S¶ Øe-§-fpsS ]«n-I. Hmtcm hÀjw Ignbpw tXmdpw \½psS kwØm-\¯v tdmU-]-I-S-§Ä ]Xn-·-S§v hÀ[n-¨p-sIm-n-cn-¡p-I-bm-Wv. Fs´m-s¡-bm-Wn-Xn\p ImcWw?
          Hcp Ime¯v \½psS \m«n  tdmU-]-I-S-§sf CÃm-bn-cp-¶p. C¶-t¯-Xp-t]m-se-¯s¶ hoXn Ipdª  tdmUp-I-fm-bn-cp¶p A-¶-t¯Xpw. F¦nepw A¶v hml-\-§Ä Ipd-hm-bn-cp-¶p. F¶m hÀj-§Ä ]n¶n-«-tXmsS \nc-¯n hml-\-§Ä IqSn-¡qSn h¶p. C¶v kz´-ambn Hcp hml\w t]mep-an-Ãm-¯-hÀ hf-sc-¡p-d-hm-Wv. F¶m hml-\-§Ä IqSn-sb-¦nepw tdmUn\p amäw h¶nÃ. tdmUnsâ hep¸w IqSmsX hml-\-§Ä IqSp-¶-Xp-X-s¶-bmWv tdmU-]-I-S-§Ä hÀ²n-¡p-hm-\pÅ {][m\ Imc-Ww.
           ss{UhÀam-cp-sSbpw bm{X-¡m-cp-sSbpw A{i-²bpw tdmU-]-I-S-§Ä s]cp-Im-\pÅ asämcp {][m\ Imc-W-amWv. hfsc Ae-k-am-bmWv C¶v ss{UhÀamÀ h n-tbm-Sn-¡p-¶-Xv. bm{X-¡m-cp-sSbpw Imcyw CXp Xs¶-bm-Wv. ]e-t¸mgpw tdm-Unsâ \Sp-hn-eq-sS-bmWv ImÂ\-S-¡m-cpsS bm{X. hml-\-§-fpsS Imcyta ad¶v ]e ]e hnj-b-§fpw NÀ¨-sN-bvXp-sImv tdmUn\p IrXyw \Sp-hn-eq-sS-¯s¶ A{i-²-ambn \S-¡p¶ kvIqÄ Ip«n-I-fmWv C¡m-cy-¯n ap³]-´n-bn-ep-Å-Xv.
Ct¸m-sgms¡ Bfp-IÄ  H«pw A[zm-\n-¡m-sX-bmWv ss{UhnwKv ssek³kv t\Sp-¶-Xv. ]sms¡ ss{UhÀamÀ amk-§-tfmfw ITn-\-]-cn-{iaw sNbvXmWv s]mXp-tdm-Un-eqsS hml-\-tam-Sn-¡m-\pÅ A\p--hmZw t\Sn-bn-cp-¶-sX-¦n C¶v AXv shdpw \nÊm-c-am-Wv. ss{UhnwKv ]cn-io-e\w XpS§n 2þmw Znhkw C¶v ssek³km-Wv. _Ô-s¸« DtZym-K-Ø-cpsS A\m-Ø-aqew AÀlX Bbn-«n-Ãm¯ F{Xtbm t]À¡v C¶v ss{UhnwKv ssek³kv e`n-¨p-sIm-n-cn-¡p-¶p. CXpw tdmU-]-I-S-§-fn sN¶v Iem-in-¡p-¶p.
           tdmUv kpc£ Dd-¸m-¡p-¶-Xn\v A\n-hm-cyamb -L-S-I-amWv tdmUv \nb-a-§Ä. F¶m tdmUv \nb-a--§-tfmSpw ss{UhÀamÀ Xe-Xn-cnª at\m-`m-h-amWv ImWn-¡p-¶-Xv. tdmUv \nb-a-§Ä ]men-¡p-¶-Xn ss{UhÀamÀ Xosc {i²n-¡p-¶n-Ã. hnhn[ kµÀ`-§-fn ImWn-t¡ {]m[m-\-s¸« 5 kná-ep-IÄ t]mepw ImWn-¡p-¶-Xn ss{UhÀamÀ Aew-`mhw Im«p¶p. tdmUv \nb-a-§Ä ]Tn-¡m\pw AXv ]men-¨p-sImv bm{X sN¿m\pw bm{X-¡mcpw C¶v apXn-cp-¶n-Ã. C§s\ tdmUv \nb-a-§Ä ]men-¡msX bm{X sN¿p-¶Xpw hml-\tamSn¡p-¶Xpw ]e-t¸mgpw A]-I-S-§-fn sNs¶-¯p-¶p.
tdmUv A]-I-S-§Ä s]cp-Im³  Imc-W-am-Ip¶ asäm-¶mWv hml-\-§fpsS aÕctbm«w. hml-\-§Ä aÕ-cn¨v e£y-Øm-\-t¯¡v ]mbp-¶Xv Ct¸m-sgmcp ]Xn-hm-Wv. bm{X-¡msc Ah-cpsS e£y-Øm-\-s¯-¯n-¡pI F¶ e£y-t¯msS hml-\-tam-Sn-t¡ ss{UhÀamÀ AXn-\p-]-Icw aÕ-c-_p-²n-tbmsS ap¼n-tem-Sp¶ aäp-hm-l-\-§sf IS-¯n-sh«n H¶m-a-Xmbn e£y-Øm-\-s¯-¯m³ {ian-¡p-t¼mÄ AXv henb hml-\m-]-I-S-§Ä¡v hgn-sbm-cp-¡p-¶p.
          \nÝ-bn-¡-s¸-«n-«pÅ  Hcp Imem-h[n hsc am{Xta Bfp-IÄ¡v hml-\-§Ä \nc-¯n-en-d-¡m³ Ah-Im-i-ap-Åp. AXv GI-tZiw ]Xn-¶mtem ]Xn-\t©m hÀjw Bbn-cn-¡pw. B Imem-h[n Ign-ªm BÀ¡pw Xs¶ Xsâ hml\w ]ns¶ \nc-¯n-en-d-¡m³ Ah-Im-i-an-Ã. Imem-h[n Ign-bp-t¼m-tg¡pw hn-IÄ Gsd ]g-In-bn-«p-m-hpw. ]qÀ® {]hÀ¯-\-£-aX A§-s\-bpÅ hml-\-§Ä¡p-m-hn-Ã. am{X-aà Ah ]pd-¯p-hn-Sp¶ ]pIbpw hf-sc-¡q-Sp-X-em-bn-cn-¡pw. C§s\ Imem-h[n Ignª hml-\-§-Ä HmSn-¡p¶Xv h³ A]-I-S-§Ä¡v hgn-sbm-cp-¡pw. AXp-sIm p Xs¶-bmWv A§-s\-bpÅ hml-\-§Ä \nc-¯n HmSn-¡-cp-sX-¶pÅ \nbaw\ne-hn-ep-Å-Xv. F¶m  Cu \nb-as¯ C¶mcpw A-\p-k-cn-¡p-¶n-sÃ-¶-XmWv hmkvX-hw. 17 hÀjw Ignª hml-\-§Ä hsc \K-c-§-fn  kkpJw HmSp-¶p. CXpw henb tdmU-]-I-S-§Ä D m-hp-¶-Xn\v Imc-W-am-Ip-¶p. s]cp-a¬ Zpc´w CXn-\p-Zm-l-c-W-am-Wv.

aZy-]m\w ss{Uhnw-Kn\pw tZmj-Im-cn-bm-Wv. aZy-¯nsâ el-cn-bn ss{UhÀamÀ¡v ss{Uhnw-Kn ]qÀ®-{i² ssIh-cn-Ã. Hcp sNdnb {i²-¡p-dhv Xs¶ henb A]-I-S-§Ä¡v hgn-sh-¡m-a-tÃm. aZy-]n¨v hn-tbm-Sn-¡-cp-sX¶ \nbaw \ne-hn-ep-s-¦nepw AXp IÀi-\-ambn \S-¸n-em-¡m³ DtZym-K-ØÀ {i²n-¡p-¶n-Ã. AXp-sImv Xs¶ ss{UhÀamÀ Hcp \nb-{´-W-hp-an-ÃmsX aZy-]n¨v hn-tbm-Sn-¡p-¶-Xn H«pw ]nip¡p Im«p-¶n-Ã. C§s\ aZy-]n-¨p-sIm-pÅ hml-\-tam-Sn-¡epw tdmU-]-I-S-§Ä¡v Imc-W-am-Ip-¶p. AXp-t]m-se-¯s¶ Xm\mWv hen-b-h³ F¶ ss{UhÀam-cpsS Al-¦m-chpw bm{X-¡m-cpsS £a-bn-Ãm-bvabpw Adn-hn-Ãm-bvabpw hÀ²n-¨p-h-cp¶ hml-\-s¸-cp-¸hpw tdmU-]-I-S-§Ä¡v hgn-sbm-cp-¡p-¶p. tdmU-]-I-S-§Ä \½psS temI¯v ASn-¡Sn hÀ²n-¨p-h-cn-I-bm-Wv. Gä-hp-a-[nIw tdmU-]-I-S-§-fnÂs¸-Sp-¶Xv Ip«n-I-fm-sW¶ Imcyhpw \mw kvacn-¡-Ww. Hmtcm Znh-khpw tdmU-]-I-S-§-fn s]«p-a-cn-¡p¶ ]n©p-_m-ey-§Ä \nc-h-[n-bm-Wv. CXp XpS-cm³ A\p-h-Zn-¨p-Iq-Sm. Ct¸m-gpÅ ØnXn XpS-cp-I-bm-sW-¦n AXv hen-sbmcp \mi-¯n-em-bn-cn¡pw ]cy-h-km-\n-¡p-I. AXp-sIm-p-Xs¶ hÀ²n-¨p-h-cp¶ tdmU-]-I-S-§sf XS-b-Ww. ]s¯ tdmU-]-I-S-§Ä Xosc Ipdª Hcp temI-am-bn-cn-¡Ww Dm-th--Xv. A§-s\-bpÅ Hcp temIw sI«n-¸-Sp-¡p-¶-Xn-\mbn \ap¡v [mcmfw Imcy-§Ä NÀ¨ sN¿m-\m-Ipw.
tdmUv \nb-a-§Ä FÃm ss{UhÀamcpw ]men-¨mÂXs¶ tdmU-]-I-S-§Ä Ipdªp In«pw. tdmUv \nb-a-§Ä ]men-t¡--Xnsâ Bh-iy-I-X-sb-¡p-dn¨v F-Ãm ss{UhÀamtcbpw t_m-[-hm-·m-cm-¡-Ww. tdmUv \nb-a-§Ä ]men-¡m-¯-hÀs¡-Xnsc IÀi-\-amb \S-]-Snbpw _Ô-s¸« DtZym-K-Ø-cpsS `mK-¯p-\n-¶p-m-IWw. AXp-t]m-se-¯s¶ aZy-]m-\w, ab-¡p-a-cp¶v F¶n-hbpw ss{UhÀam-cn \n¶pw Hgn-hm-¡-s¸-tS-Ww. Xsâ hml-\-¯n-en-¡p-¶-h-cp-sS-sbÃmw Poh³ Xsâ I¿n-em-sW¶ t_m[w Hmtcm ss{UhÀ¡p-ap-m-bn-cn-¡-Ww. aÕ-c-¯n\v apXn-cmsX bm{X-¡m-cs\ e£y-Øm-\-s¯-¯n-¡pI F¶ IÀ¯-hy-t_m-[-t¯msS hml-\--tam-Sn-¡m³ ss{UhÀamÀ¡v Ign-b-Ww. hf-sc-b-[nIw {i²-tbmsS Bh-iy-amb ka-b¯v Bh-iy-amb kná-ep-IÄ ImWn¨v {Sm^nIv sseäp-IÄ {i²n¨v H«pw Al-¦m-c-an-ÃmsX thWw ss{UhnwKv sN¿m³. C§s\ tdmUv \nb-a-§Ä ]men-¡p-I, aZy-]n¨v hn-tbm-Sn-¡p¶ ioew Dt]-£n-¡p-I, aÕ-cn¨v HmSm-Xn-cn-¡pI XpS-§n-b-h-sb-¡p-dn-s¨Ãmw t_m[-h-Xv¡-c-W-¢m-Êp-I-fn-eq-sSbpw skan-\m-dp-I-fn-eq-sS-bp-saÃmw ss{UhÀamsc t_m[-hm-·m-cm-¡-Ww.
          tdmU-]-I-S-§Ä Ipd-bv¡m-\mbn hml-\-s¸-cp-¸hpw XS-tb--Xp-v. hml\w Pohn-X-¯n Hgn-¨p-Iq-Sm-\m-hm-¯-Xm-Wv. F¦nepw Ct¸mÄ \nc-¯pI-fn hml-\-§Ä A[n-I-amWv. Hmtcm IpSpw-_-¯n\pw Ct¸mÄ cpw \mepw hml-\-§-fm-Wp-Å-Xv. Hcp IpSpw-_-¯n\v ]c-am-h[n Ht¶m ctÊm hml-\ta D]-tbm-Kn-¡mhq F¶ \nbaw hc-Ww. AXn-eqsS hml-\-s¸-cp¸w Ipd-bv¡m³ km[n-¡pw.
ss{UhÀam-sc-t¸mse Xs¶  bm{X-¡m-cmb \½fpw tdmUv \nb-a-§-sf-¡p-dn¨v XnIª Adn-hp-Å-h-cm-bn-cn-¡-Ww. tdmUn-\-cn-In-eqsS bm{X sN¿p-t¼mÄ Ft¸mgpw he-Xp-ssk-Un-eqsS \S-¡m³ {i²n-¡-Ww. £a-tbmSpw {i²-tbmSpw IqSn tdmUv \nb-a-§Ä]men-¨p  £a-tbmSpw {iζbmSpw IqSn tdmUv \nb-a-Äà ]menÅv bm{XsNÛp-hmÏ \ap¾v Ign-b-Ww.
           A]-I-S-Äàƒ kw`-hn¾¯Ï km[y-X-bpá taJ-eI-fnÞ A]-I-S-kq-N\ \ÞIp¶ t_mÀUp-
IÄ Øm]n-¡-Ww. AXp-t]m-se- AÀlX Cï¯hÀ¡vssek³kv \ÞIp¶coXnbpw \nÀ¯e¯¡-s¸S-Ww. \à Ignhv h¶n«pÅ-bmÄç am{Xta ss{UhnwKv ssek³kv\ÂIm³ ]mSp-Åq. C§s\-bpÅ Imcy-§Äƒ sN¿p¶Xn-eqsS \ap¡vtdmU-]-I-S-§Äƒ Hcp ]cn[n-h-sc-sb-¦nepw Ipd-bv¡¯³ km[n¡pw. tdmUv kpc£ A\n-hm-cy-am-Wv. tdmU-]-I-S§Äs¡Xnsc H¶¯bn s]mcpXn \ap¡v tdmUv kpc£ Dd-¸m-¡mw.
          A]-I-S-߃ kw`-hn-°mkm[y-X-bp taJ-eI-fn¬ A]-I-S-kq-N\ \¬Ipt_m¿Up-
Iƒ ÿm]n-°-Ww. AXp-t]m-se-OsA¿lX Bbn-´n-m-Ø-h¿°v ssekkv \¬Ip
coXnbpw \n¿Ø-em-°-sΠ-S-Ww. \ Ignhv hn-´p--bmƒ°v am{Xta ss{UhnwKv ssekkv
\¬Im]mSp-q. Cß-s\-bpImcy-߃ sNop--Xn-eqsS \ap°v tdmU-]-I-S-߃ Hcp ]cn-
[n-h-sc-sb-¶nepw Ipd-bv°mkm[n-°pw. tdmUv kpc£ A\n-hm-cy-am-Wv. tdmU-]-I-S߃s°
Xnsc H‰-s°-´mbn s]mcpXn \ap°v tdmUv kpc£ Dd-Πm-°mw.

2010, ജനുവരി 13, ബുധനാഴ്‌ച

വേര്‍പാട് (അമ്പിളി)

മൌനത്തിന്‍റെ തീച്ചൂളയ്ക്കരികില്‍
വാക്കുകളെ മേയാന്‍ വിട്ട്
നമുക്ക് മിണ്ടാതിരിക്കാം.
നമ്മുടെ ഹൃദയങ്ങളിലിരുന്ന്
അവ തണുത്തുറഞ്ഞുപോയി.


ആത്മാവിന്‍റെ ആഴങ്ങളിലേക്ക് 
നിന്‍റെ കണ്ണുകള്‍ തുറക്കാതിരിക്കുക. 

ഏകാന്തതയുടെ മണലാരണ്യങ്ങളില്‍ 
തീക്കാറ്റുപോലെ,
വിരഹം .........
വിടപറയുമ്പോള്‍, നീ 
പുഞ്ചിരിക്കുക.

മരത്തണലും മടിത്തടവും 
മായ്ച്ചുകളയുക. 

പുസ്തകത്താളിലെ മയില്‍‌പ്പീലി  
ചിതലു തിന്നട്ടെ. 

മനസ്സിലെ വളപ്പൊട്ടുകള്‍ 
മറവിയിലേക്കെറിയുക. 

ഇന്നിന്‍റെ ചിതയിലിട്ട് 
പുഴുക്കള്‍ പുളയ്ക്കുന്ന 
തണുത്തുറഞ്ഞ 
ഇന്നലകളെ എരിക്കുക.

നാളെയൊരു നാളില്‍ 
സ്നേഹത്തിന്‍റെ അസ്ഥിയും 
പ്രണയത്തിന്‍റെ  ഭസ്മവും
സൌഹൃദത്തിന്‍റെ ചെപ്പിലെടുത്ത് 
വരിക ........... 
                          അമ്പിളി പി കെ 11 എ