2009, ഡിസംബർ 20, ഞായറാഴ്‌ച

എന്‍ എസ് എസ് ക്യാമ്പ് ഒന്നാം ദിനം (റിപ്പോര്‍ട്ട്) അമ്പിളി

            കമ്പല്ലുര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കുളിലെ ആദ്യ എന്‍ എസ് എസ് ക്യാമ്പ് ഡിസംബര്‍ 20 നു ഞായറാഴ്ച രാവിലേ 10 മണിക്ക് ഉദ്ഘാടന ചടങ്ങോടെ ആരംഭിച്ചു. എന്‍ എസ് എസ് കോ ഓടിനേറ്റര്‍ ശ്രീ അഗസ്ത്യന്‍ മാസ്റ്റര്‍ സ്വാഗതവും വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍ ശ്രീ കെ പി നാരായണന്‍ അദ്ധ്യക്ഷതയും വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീമതി വി തമ്പായി ഉദ്ഘാടന കര്‍മ്മവും നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ കെ രാഘവന്‍ മാസ്റ്റര്‍, ഹെട്മാസ്റ്റര്‍ ശ്രീ ജോസഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളും അര്‍പ്പിച്ചു. തുടര്‍ന്ന് എന്‍ എസ് എസ് വളണ്ടിയര്‍മാരെ പതിനിധീകരിച്ചുകൊണ്ട്‌ കുമാരി ടിന്‍സി പ്രസംഗിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ടി എം കുഞ്ഞമ്പു നന്ദി പ്രകാശിപ്പിച്ചു. 
       തുടര്‍ന്ന് വളണ്ടിയര്‍മാര്‍ക്ക് കൊളനിയെക്കുറിച്ചു കുടുതല്‍ അറിയാനും അവരെ മനസ്സിലാക്കുവാനുമായി വളണ്ടിയര്‍മാര്‍  ഗ്രുപ്പുകളായി തിരിഞ്ഞ്‌ സര്‍വ്വേ നടത്തി. എല്ലാവരും വളരെ ഉല്സാഹാതോടെയാണ് പരിപാടിയില്‍ പങ്കുചേര്‍ന്നത്. നല്‍കിയ ജോലി ഭംഗിയായി തന്നെ അവര്‍ ചെയ്തു തിര്‍ത്തു. 
          ഉച്ചയ്ക്ക് ശേഷം വളണ്ടിയര്‍മാര്‍ എല്ലാവരുടെയും കലാപരിപാടികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചു. അവരവരുടെ കഴിവ് തെളിയിക്കാന്‍ ലഭിച്ച അവസരമായിക്കണ്ട് അവര്‍ സന്തോഷത്തോടെ അതില്‍ പങ്കെടുത്തു.
            വൈകുന്നേരം ഏകദേശം ൬ മണിയോടുകുടി കൊളനിയില്‍നിന്നു വളണ്ടിയര്‍മാരും അധ്യാപകരും യാത്ര തിരിച്ചു. നാളെ തിരിച്ചുവരാനുള്ള വ്യഗ്രതയോടെയാണ് അവര്‍ യാത്ര ആരംഭിച്ചത്.
                                                   അമ്പിളി .പി .കെ 11 സി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ