2009, ഡിസംബർ 20, ഞായറാഴ്‌ച

സ്നേഹത്തണല്‍ (കവിത) സ്വാതീകൃഷ്ണ

ദുഃഖം, വിശപ്പു മറക്കുവാനായ്  
സ്നേഹത്തലോടലായ് വൃക്ഷത്തണല്‍
പാറിത്തളര്‍ന്ന കിളികള്‍ക്കെല്ലാം
ക്ഷീണമാകറ്റുമാ വൃക്ഷത്തണല്‍.
 
അമ്മയ്ക്കു തന്‍കുഞ്ഞിനോടെന്നപോല്‍
പൊന്‍ വീടോരുക്കിടും സ്നേഹത്തണല്‍
തിരകള്‍ക്കു കരകളോടാനെന്നപോള്‍ 
സ്നേഹം പൊഴിക്കുന്ന വൃക്ഷത്തണല്‍.

കിളികള്‍ക്ക് മരമാണ് സ്നേഹത്തണല്‍
പൂമ്പാറ്റയ്ക്കു പുവാണ് ദിവ്യത്തണല്‍ 
അണ്ണാരക്കണ്ണന്നു മരമാം തണല്‍ 
പുല്‍ച്ചാടിക്കു പുല്ലാണ് പൊന്നിന്‍തണല്‍.  
  
കിളികള്‍ക്കു മരമാണ് തണലെന്നപോല്‍
പൂമ്പാറ്റയ്ക്കു പൂവാണ്  തണലെന്നപോല്‍
മനുഷ്യര്‍ക്കുമുണ്ടോരു  സ്നേഹത്തണല്‍
ഭുമിയെന്നുള്ളോരു ദിവ്യത്തണല്‍.
                    സ്വാതീകൃഷ്ണ  9  എ

1 അഭിപ്രായം: