2010, ജനുവരി 13, ബുധനാഴ്‌ച

വേര്‍പാട് (അമ്പിളി)

മൌനത്തിന്‍റെ തീച്ചൂളയ്ക്കരികില്‍
വാക്കുകളെ മേയാന്‍ വിട്ട്
നമുക്ക് മിണ്ടാതിരിക്കാം.
നമ്മുടെ ഹൃദയങ്ങളിലിരുന്ന്
അവ തണുത്തുറഞ്ഞുപോയി.


ആത്മാവിന്‍റെ ആഴങ്ങളിലേക്ക് 
നിന്‍റെ കണ്ണുകള്‍ തുറക്കാതിരിക്കുക. 

ഏകാന്തതയുടെ മണലാരണ്യങ്ങളില്‍ 
തീക്കാറ്റുപോലെ,
വിരഹം .........
വിടപറയുമ്പോള്‍, നീ 
പുഞ്ചിരിക്കുക.

മരത്തണലും മടിത്തടവും 
മായ്ച്ചുകളയുക. 

പുസ്തകത്താളിലെ മയില്‍‌പ്പീലി  
ചിതലു തിന്നട്ടെ. 

മനസ്സിലെ വളപ്പൊട്ടുകള്‍ 
മറവിയിലേക്കെറിയുക. 

ഇന്നിന്‍റെ ചിതയിലിട്ട് 
പുഴുക്കള്‍ പുളയ്ക്കുന്ന 
തണുത്തുറഞ്ഞ 
ഇന്നലകളെ എരിക്കുക.

നാളെയൊരു നാളില്‍ 
സ്നേഹത്തിന്‍റെ അസ്ഥിയും 
പ്രണയത്തിന്‍റെ  ഭസ്മവും
സൌഹൃദത്തിന്‍റെ ചെപ്പിലെടുത്ത് 
വരിക ........... 
                          അമ്പിളി പി കെ 11 എ

5 അഭിപ്രായങ്ങൾ:

  1. ഇന്നിന്‍റെ ചിതയിലിട്ട്
    പുഴുക്കള്‍ പുളയ്ക്കുന്ന
    തണുത്തുറഞ്ഞ
    ഇന്നലകളെ എരിക്കുക.

    മറുപടിഇല്ലാതാക്കൂ
  2. “...മടിതടവും
    മായ്ച്ചുകളയുക....”

    മടി തടവും എന്ന വാക്ക് അത്ര പരിചിതമല്ല.
    സാരം പറയുമല്ലൊ.?

    വരികള്‍ മൊത്തത്തില്‍ നന്നായിട്ടുണ്ട്
    തുടരുക.

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം മാഷേ,

    ഈ ബ്ലൊഗിലും നോക്കുമല്ലോ..
    ജോയിന്‍ ചെയ്യുമല്ലോ..!!
    പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

    http://tomskonumadam.blogspot.com/

    മറുപടിഇല്ലാതാക്കൂ
  4. മടിത്തടമാണ്. ടൈപ്പിങ്ങില്‍ തെറ്റിപ്പോയി. സോറി.
    നന്ദി ഹന്‍ലാലത്ത്,ടോംസ് കൊരുമഡം

    മറുപടിഇല്ലാതാക്കൂ