സാഹിത്യ വേദിയുടെ ഉദ്ഘാടനവും ഉന്നതവിജയികള്‍ക്ക് അനുമോദനവും
സാഹിത്യ വേദിയുടെ 2012-13 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും കഴിഞ്ഞ വര്‍ഷം മലയാളത്തിനു മുഴുവന്‍ മാര്‍ക്കും നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും ജൂണ്‍ എട്ടിന് നടന്നു. മൌക്കോടി ഗവ എല്‍ പി സ്കൂള് പ്രധാന അദ്ധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യ വേദിയുടെ പ്രസിഡാന്റ്റ് രാഹുല്‍ ടി ആര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റീഷ സി സി സ്വാഗതം ആശംസിച്ചു. അഗസ്റ്റ്യന്‍ ജോസഫ് മാസ്റ്റര്‍ , രാധാകൃഷ്ണന്‍ മാസ്റ്റര്‍, ലതബായി ടീച്ചര്‍, ബൈജു കെ പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രിയേഷ് പി നന്ദി പറഞ്ഞു. പരിപാടിയില്‍ പ്രിന്‍സി സ്വന്തം കവിത അവതരിപ്പിച്ചു. മലയാളത്തിനു മുഴുവന്‍ മാര്‍ക്കും നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ സമ്മാനിച്ചു.
ഈശ്വര പ്രാര്‍ത്ഥന
സ്വാഗതപ്രസംഗം റീഷ സി സി ( സെക്രട്ടറി, സാഹിത്യവേദി)
ഈശ്വര പ്രാര്‍ത്ഥന
സ്വാഗതപ്രസംഗം റീഷ സി സി ( സെക്രട്ടറി, സാഹിത്യവേദി)
അദ്ധ്യക്ഷപ്രസംഗം രാഹുല്‍ ടി ആര്‍ (പ്രസിഡന്റ്റ് സാഹിത്യവേദി)
ഉദ്ഘാടനം കൊടക്കാട് നാരായണന്‍ മാസ്റ്റര്‍
ഉപഹാര സമര്‍പ്പണം
ആശംസാ പ്രസംഗം അഗസ്റ്റ്യന്‍ ജോസഫ് മാസ്റ്റര്‍ (പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് )
ആശംസാ പ്രസംഗം രാധാകൃഷ്ണന്‍ മാസ്റ്റര്‍
(എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍)
ആശംസാ പ്രസംഗം ലതാബായി ടീച്ചര്‍
ആശംസാ പ്രസംഗം ബൈജു കെ പി
പ്രിന്‍സി ജോര്‍ജ്ജ് സ്വന്തം കവിത ചൊല്ലുന്നു
2010-2012 അദ്ധ്യയന വര്‍ഷത്തില്‍ മലയാളത്തിനു 200/200 മാര്‍ക്കും നേടിയ കുട്ടികള്‍ (പിന്നിലെ രണ്ടു നിര, പതിനഞ്ചു പേര്‍)
സദസ്സ്
മറുപടി പ്രസംഗം നീതുമോള്‍ സി ജെ
(+2 ബാച്ച് 2010-2012)
നന്ദി പ്രകാശനം പ്രിയേഷ് പി പി (ജോയിന്ട് സെക്രട്ടറി, സാഹിത്യവേദി)
WE SUPPORT AND SALUTE YOU- PROGRAMME OFFICER,NSS UNIT
മറുപടിഇല്ലാതാക്കൂ" വളപ്പൊട്ടുകള്‍' ഇത് വഴി ഞാന്‍ വന്നു,വിശദമായിട്ടല്ലങ്കിലും വെറുതെ ഒന്ന് എത്തിനോക്കി എന്നും പറയാന്‍ പറ്റില്ല ,,,ഒരു ഓട്ടപ്രദക്ഷിണം അത്രതന്നെ,ഇങ്ങനെ ഒരു ബ്ലോഗിനെക്കുറിച്ച് എന്‍റെ മകള്‍( (ഈ വര്‍ഷംമുതല്‍ അവള്‍ ഈ സ്കൂളില്‍ +1 വിദ്യാര്‍ഥിനിയാണ്,,പേര്:- സുവൈബ .എം .സി.)പറഞ്ഞുതന്നതാണ് ,ഓരോ കുട്ടിയും വ്യതസ്തമായ പലകഴിവുകളും ഉള്ളവരാണ് ആ കഴിവുകള്‍ അവതരിപ്പിക്കുവാനുള്ള നല്ല സാഹചര്യം അത് ഉണ്ടാക്കുക എന്നത് വളരെ വിലമതിക്കാവുന്ന നല്ല കാര്യമാണ്,അതില്‍ ഇവിടുത്തെ ഗുരുക്കന്മാര്‍ വളരെ വിജയിച്ചിട്ടുണ്ട് എന്നാണ് എനിക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്
മറുപടിഇല്ലാതാക്കൂ