നിക്ക് ഒരു വികലാംഗനാണ്. കൈകളില്ലാത്ത, കാലുകളുടെ സ്ഥാനത്ത് ചെറിയ ഒരവയവം മാത്രമുള്ള ഒരു ചെറിയ മനുഷ്യന്‍. ശരീരം ചെറുതാണെങ്കിലും മനസ്സ് വളരെ വിശാലമാണ്.
തന്‍റെ വൈകല്യങ്ങളെ മറന്ന് മറ്റുള്ളവര്‍ക്ക് വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നത് കണ്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ അത്ഭുതമല്ല, കുറ്റബോധമാണ് തോന്നിയത്. അദ്ദേഹം അവിടെ ഒരു പ്രാസംഗികനായി നില്‍ക്കണമെങ്കില്‍ അതിനുപിന്നില്‍ കഷ്ടപ്പാടുകളും ത്യാഗമാനോഭാവവും കുറച്ചോന്നുമായിരിക്കില്ല. അതില്‍ ഒരംശമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കേരള ജനത എന്നേ ഉയര്‍ന്നനിലയില്‍ എത്തുമായിരുന്നു.
സ്വന്തം വൈകല്യങ്ങളില്‍ ദുഖിക്കാതെ , അവയുടെ കയങ്ങളില്‍ ഒളിച്ചിരിക്കാതെ, അവയെ അതിജീവിക്കാന്‍ നിക്ക് കാണിച്ച മനസ്സ്, അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്.
ഇവിടെ നിക്ക് ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ മനുഷ്യനെപ്പോലെ ദുരിതങ്ങള്‍ അനുഭവിക്കുന്ന എത്രയോ പേര്‍ നമ്മുടെ കൊച്ചുകേരളത്തില്‍ ഉണ്ട്. നിക്കിന്റെ വിജയം അവര്‍ക്കും ഒരു പ്രചോദനം ആകട്ടെ. വീഴുന്നതല്ല പരാജയം, വീണിടത്തുനിന്നു എഴുന്നേല്‍ക്കാതിരിക്കുന്നതാണ്.
നിക്കിന്റെ ജീവിതകഥ വിവരിക്കുന്ന സി ഡിയില്‍ എനിക്കിഷ്ടപ്പെട്ട ഒരു രംഗം നിക്ക് പ്രസംഗിക്കുന്നതാണ്. എന്നെ ഒട്ടേറെ ആകര്‍ഷിച്ചതും ആ രംഗം തന്നെ.
പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ നിക്കിന് കഴിഞ്ഞു. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ, തന്നാല്‍ കഴിയുന്നത് ചെയ്യണമെന്ന് എനിക്ക് നിക്കിന്റെ കഥയിലൂടെ മനസ്സിലായി.
ദൈവം സഹായിച്ച് എന്റെ കൂട്ടുകാര്‍ക്ക് വൈകല്യങ്ങള്‍ ഒന്നുമില്ല. അപ്പോള്‍ നിക്കിനെ പോലെയല്ല, നിക്കിനെക്കാളധികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിച്ചും മറ്റുള്ളവര്‍ക്ക് ഒരു കരുതലായും നന്നായി പഠിച്ചും നമുക്ക് മുന്നേറാം.അതിനായി എല്ലാവരെയും ദൈവം സഹായിക്കട്ടെ.
അനുഗ്രഹ സാലസ് 9 ബി
അനുഗ്രഹക്കുട്ടീ,
മറുപടിഇല്ലാതാക്കൂനിക്ക് വെള്ളത്തിലേക്ക് ചാടുന്ന ഒരു രംഗമുണ്ട്. കാലില്ലാത്ത ഒരു മനുഷ്യന് വെള്ളത്തിലേക്ക് ചാടാന്‍ എവിടെ നിന്ന് ധൈര്യം കിട്ടി.
അതാണ് നിക്കിന്റെ നിശ്ചയദാര്‍ഡ്യം. ആര്‍ജ്ജിത മികവ്............
ഇവിടെ നമ്മള്‍ക്കാം മാതൃകയാക്കാം. ആത്മവിശ്വാസത്തിന്റെ ആള്‍ രൂപത്തെ.
അധ്യാപകരുടെ ബ്ലോഗില്‍ നിന്നുമുള്ള ആശംസകള്‍...
Maths Blog ല്‍ സ്ക്കൂളിന്റെ ബ്ലോഗിന് ഒരു ലിങ്ക് നല്‍കുന്നു.
www.mathematicsschool.blogspot.com