2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

എന്റെ ആത്മാവുറങ്ങുന്ന വഴികള്‍ (ജന്യ)


എന്റെ ആത്മാവുറങ്ങുന്ന വഴികള്‍  നിങ്ങള്‍,
എന്റെ ചേതന പോല്‍ ഹൃദ്യമാം
പകല്‍ ചിത്രം നിങ്ങള്‍,
പാതിരാവില്‍ വിരിയുന്ന പ്രതീക്ഷയുടെ
പകല്‍ ചിത്രം,
ഞാനറിയാതെ എന്നെ വരിയുന്ന,
എന്റെ പാതയില്‍ വെളിച്ചം വിതറുന്ന
തെരുവുവിളക്കുകള്‍ നിങ്ങള്‍.
എന്റെ നിദ്രയിലെ സഹപാഠികള്‍ നിങ്ങള്‍,
ആരുടെയോ കരം കവര്‍ന്ന മൃദുല മോഹങ്ങള്‍ നിങ്ങള്‍.
എന്റെ വഴിയിലെ ആത്മാവു നിങ്ങള്‍,
എന്റെ ആത്മാവു നീങ്ങുന്ന വഴിയും നിങ്ങള്‍.
എന്നെ ഞാനാക്കിയ,
എന്റെ മോഹങ്ങള്‍ പുഷ്പിതമാക്കിയ,
എന്റെ പ്രിയ സഹചാരികള്‍ നിങ്ങള്‍.
ശൂന്യമാം ഇടനാഴികളില്‍ പോലും എന്നെ നയിക്കുന്നു നിങ്ങള്‍,
ഞാനെന്ന ചിത്രത്തെ ജീവിതത്തിന്റെ ക്യാന്‍വാസി-
ലടയാളപ്പെടുത്തിയ പ്രിയ കൂട്ടുകാരെ,
എന്റെ പ്രിയ സ്വപ്നങ്ങളെ...... നിങ്ങളാണേ-
ന്നിലെ ഇരുളും വെളിച്ചവും, നിങ്ങളാണെന്നിലെ 
ചേതന പോലും.
നിങ്ങളില്ലാതെ ഇല്ലിനി ജന്മം
ഞാനെന്ന സത്യംപോലും ഇല്ലാതെയാകുന്നു.
എന്നിലെ ആത്മാവുപോലും നിശ്ചലമാകുന്നു!
                                    ജന്യ പി വി (12 ബി)   

5 അഭിപ്രായങ്ങൾ:

  1. എന്നെ ഞാനാക്കിയ,
    എന്റെ മോഹങ്ങള്‍ പുഷ്പിതമാക്കിയ,
    എന്റെ പ്രിയ സഹചാരികള്‍ നിങ്ങള്‍.
    ശൂന്യമാം ഇടനാഴികളില്‍ പോലും എന്നെ നയിക്കുന്നു നിങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. നല്ല വരികള്‍! word verification മാറ്റിയാല്‍ നന്നായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. പാറുക്കുട്ടി ...........
    Word Versification എന്നതുകൊണ്ട്‌ എന്താണ് ഉദ്ദേശിച്ചത് ?

    മറുപടിഇല്ലാതാക്കൂ