വായനാദിനത്തിന്‍റെ ഭാഗമായി സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കമ്പല്ലൂര്‍ സി ആര്‍ സി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വായനാദിനാചരണം സംഘടിപ്പിച്ചു. സി ആര്‍ സി പ്രസിഡണ്ട് ജെയിംസ് കെ സിയുടെ അദ്ധ്യക്ഷതയില്‍ വാര്‍ഡു മെമ്പര്‍ ശ്രീ കെ വി സന്തോഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വായനാനുഭവ രചനാ മത്സര വിജയികള്‍ക്ക് വാര്‍ഡ് മെമ്പര്‍ ശ്രീമതി ടി വി സുലോചന സമ്മാനദാനം നിര്‍വ്വഹിച്ചു. സി ആര്‍ സി സെക്രട്ടറി ശ്രീ പി കെ മോഹനന്‍ സ്റ്റുഡന്‍ സ് കോര്‍ണര്‍ വിഭാഗത്തിലേക്കുള്ള ആദ്യ അംഗത്വ വിതരണം ശ്രീലേഖ എം നായര്‍ക്കു നല്‍കി നിര്‍വ്വഹിച്ചു. ഹെഡമാസ്റ്റര്‍ ശ്രീ ടി എ സൂഫി
മാസ്റ്റര്‍ , പി പദ്മനാഭന്‍
മാസ്റ്റര്‍ , കെ പി ബൈജു, പ്രിന്‍സി ജോര്‍ജ്ജ്, അമൃത കെ പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. റീഷ സി സി സ്വാഗതവും രാഹുല്‍ ടി ആര്‍ നന്ദിയും പറഞ്ഞു.
സ്വാഗതപ്രസംഗം കുമാരി റീഷ സി സി
ഉദ്ഘാടനം ശ്രീ സന്തോഷ് കെ വി
ശ്രീമതി ടി വി സുലോചന
ശ്രീ പി കെ മോഹനന്‍
ശ്രീ സൂഫി മാസ്റര്‍
പി പദ്മനാഭന്‍
കെ പി ബൈജു
പ്രിന്‍സി ജോര്‍ജ്ജ്
നന്ദി പ്രകാശനം രാഹുല്‍ ടി ആര്‍
സദസ്സ്